1997 · song 5

O priye [D]

Credits

Singer
MG Sreekumar Arundhathi
Lyricist
S Ramesan Nair
Composer
Ouseppachan

Lyrics

ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം  ഓ പ്രിയേ പ്രാണനിലുണരും ഗാനം  അറിയാതെ ആത്മാവിൽ  ചിറകു കുടഞ്ഞോരഴകേ  നിറമിഴിയിൽ ഹിമകണമായ്  അലിയുകയാണീ വിരഹം ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം  ഓ പ്രിയേ എൻ പ്രാണനിലുണരും ഗാനം  ജന്മങ്ങളായ് പുണ്യോദയങ്ങളായ്  കൈവന്ന നാളുകൾ  കണ്ണീരുമായ് കാണാക്കിനാക്കളായ്  നീ തന്നൊരാശകൾ  തിരതല്ലുമേതു കടലായ് ഞാൻ  പിടയുന്നതേതു ചിറകായ് ഞാൻ  പ്രാണന്റെ നോവിൽ  വിടപറയും കിളിമകളായ്  എങ്ങു പോയി നീ ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം  ഓ പ്രിയേ എൻ പ്രാണനിലുണരും ഗാനം  വർണ്ണങ്ങളായ് പുഷ്പോത്സവങ്ങളായ്  നീ എന്റെ വാടിയിൽ  സംഗീതമായ് സ്വപ്നാടനങ്ങളിൽ  നീ എന്റെ ജീവനിൽ  അലയുന്നതേതു മുകിലായ് ഞാൻ അണയുന്നതേതു തിരിയായ് ഞാൻ  ഏകാന്തരാവിൽ  കനലെരിയും കഥ തുടരാൻ  എങ്ങുപോയി നീ  ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം  ഓ പ്രിയേ പ്രാണനിലുണരും ഗാനം  അറിയാതെ ആത്മാവിൽ  ചിറകു കുടഞ്ഞോരഴകേ  നിറമിഴിയിൽ ഹിമകണമായ്  അലിയുകയാണീ വിരഹം ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം  ഓ പ്രിയേ എൻ പ്രാണനിലുണരും ഗാനം

Published by the catalogue editor. Rights remain with the original creators.