1997 · song 1

Ilayude

From Alakananda

Credits

Singer
Biju Narayanan
Lyricist
PK Gopi
Composer
NP Prabhakaran

Lyrics

ഇലയുടെ തളികയിൽ പ്രകൃതീശ്വരിയുടെ തളിർമനം പോലൊരു കൊന്നപ്പൂ ശീതളകളഭം തിലകം ചാർത്തിയോ- രേഴഴകുള്ളൊരു കൊന്നപ്പൂ മഞ്ഞവരക്കുറി ചാർത്തും കേരളകന്യക പോലൊരു കൊന്നപ്പൂ ഇലയുടെ തളികയിൽ പ്രകൃതീശ്വരിയുടെ തളിർമനം പോലൊരു കൊന്നപ്പൂ മേടവിഷുപ്പുലർക്കാലം - ഇതു മേദിനിയുടെ പൂക്കാലം ഋതുസംഗമശുഭമണ്ഡപനടയിൽ വരവേൽക്കുകയായ് നിന്നെ നിറപറ നെയ്ത്തിരി കസവണി വെള്ളരി മലയാളത്തറവാട്ടിൽ ഇലയുടെ തളികയിൽ പ്രകൃതീശ്വരിയുടെ തളിർമനം പോലൊരു കൊന്നപ്പൂ ഗ്രാമമഹോത്സവകാലം - നിറ ചാരുതയുടെ ചാഞ്ചാട്ടം  മഴമേഘക്കിളി പാടും വയലിൽ കതിരാടുകയായ് വീണ്ടും പവനരി പൂങ്കുല പൂത്തിരി പുഞ്ചിരി മലയാളത്തറവാട്ടിൽ ഇലയുടെ തളികയിൽ പ്രകൃതീശ്വരിയുടെ തളിർമനം പോലൊരു കൊന്നപ്പൂ ശീതളകളഭം തിലകം ചാർത്തിയോ- രേഴഴകുള്ളൊരു കൊന്നപ്പൂ മഞ്ഞവരക്കുറി ചാർത്തും കേരളകന്യക പോലൊരു കൊന്നപ്പൂ ഇലയുടെ തളികയിൽ പ്രകൃതീശ്വരിയുടെ തളിർമനം പോലൊരു കൊന്നപ്പൂ

Published by the catalogue editor. Rights remain with the original creators.