1963 · song 5

Krishna Guruvaayoorappa

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ ഗുരുവായൂരപ്പാ കണ്ണീര്‍ക്കടലില്‍ നിന്നും നീയെന്നെ കരകേറ്റീടേണം മധുരമീനാക്ഷി മധുരമീനാക്ഷി മംഗളാംബികേ കനിയുക കനിയുക മായേ മഹാമായേ തൊഴുകൈക്കുമ്പിളില്‍ നിന്‍ കൃപാമൃതം തരുമാറാകേണം ശരവണഭഗവാനേ ശരവണഭഗവാനേ ശരണം ശരണം പഴനിയിലരുളും ഗിരിജാ നന്ദനനേ മിഴിനീരാണെന്‍ കാവടി നിറയെ പനിനീരല്ലല്ലോ കാശിവിശ്വനാഥാ കാശിവിശ്വനാഥാ അഭയം നല്‍കണം ഒരുവരമരുളേണം ആശ്രിതവത്സലനേ മനഃശാന്തി തരൂ മനഃശാന്തിതരൂ ശിവശംഭോ ശിവശംഭോ

Published by the catalogue editor. Rights remain with the original creators.