1996 · song 2
Kurunnu Thaamarakkuruvi
Credits
- Singer
-
KS Chithra
- Lyricist
-
Kaithapram
- Composer
- Johnson
Lyrics
കുരുന്നുതാമരക്കുരുവീ
നമുക്കൊരേ കിനാവിന്റെ ചിറക്
ഇല്ലിമുൾക്കാട്ടിലെ പാഴ്മുളം കൂട്ടിലെ
ഗായികേ…ശാരികേ
അഴകുമായ് പിറന്നൂ കനവുമായ് പറന്നൂ
കുയിലിനോടു പോലും പാട്ടു പാടീ നാം (അഴകുമായ്)
ആരുമാരും കേട്ടതില്ലാ ഉള്ളിലുള്ള നോവുകൾ
ഒരു കുരുന്നു നൊമ്പരം (കുരുന്നു)
മൊഴികളിൽ മധുരം നിനവിലോ കുളിര്
വണ്ടിനോടു കലഹം കരളിലനുരാഗം (മൊഴികളിൽ)
ആരുമാരും മീട്ടിയില്ലെൻ നെഞ്ചിനോടു ചേരുമീ
സ്നേഹരാഗ തംബുരു (കുരുന്നു)
Published by the catalogue editor. Rights remain with the original creators.