Thooval Kottaram poster

1996 · song 5

Thanka noopuramo

Credits

Singer
KJ Yesudas
Lyricist
Sathyan Anthikkad
Composer
Johnson

Lyrics

തങ്കനൂപുരമോ ഒഴുകും മന്ത്രമധുമൊഴിയോ ഹൃദയവാതിലിൽ നീയുണർത്തിയ സ്‌നേഹമർമ്മരമോ മൗനനൊമ്പരമായ് തങ്കനൂപുരമോ ഒഴുകും മന്ത്രമധുമൊഴിയോ നിഴലകന്നൊരു വീഥിയിൽ മലരു കൊണ്ടൊരു മന്ദിരം വെറുതെ ഞാനൊരുക്കി - 2 വെയിലിൽ വാടാതെ മഴയിൽ നനയാതെ കാത്തിരുന്നുവെങ്കിലും മൃദുലമാമൊരു തെന്നലിൽ ആ സ്വപ്‌നസൗധമുടഞ്ഞു പോയ് - 2 (തങ്കനൂപുരമോ) തിരയടങ്ങിയ സാഗരം കരയിലെഴുതിയ രേഖകൾ തനിയെ മായുകയായ് - 2 മിഴികൾ നിറയാതെ മൊഴികൾ ഇടറാതെ യാത്ര ചൊല്ലിയെങ്കിലും മൃദുലമാമൊരു തേങ്ങലിൽ ആ സന്ധ്യ മെല്ലെയലിഞ്ഞു പോയ് - 2 (തങ്കനൂപുരമോ)

Published by the catalogue editor. Rights remain with the original creators.