1963 · song 2

Kannuneer Muthumaay [F]

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

കണ്ണുനീര്‍ മുത്തുമായ് കാണാനെത്തിയ  കതിരുകാണാക്കിളി ഞാന്‍  എന്നോടിത്ര പരിഭവം തോന്നുവാന്‍  എന്തു പറഞ്ഞൂ ഞാന്‍  (കണ്ണുനീര്‍... ) സങ്കല്‍പ്പങ്ങളെ ചന്ദനം ചാര്‍ത്തുന്ന  മന്ദസ്മേരവുമായ്‌ (2) ഈ കിളിവാതില്‍ക്കലിത്തിരി നേരം  നില്‍ക്കൂ നില്‍ക്കൂ നീ...നില്‍ക്കൂ നില്‍ക്കൂ നീ (2) കണ്ണുനീര്‍ മുത്തുമായ് കാണാനെത്തിയ  കതിരുകാണാക്കിളി ഞാന്‍  സ്വപ്നം വന്നു മനസ്സില്‍ക്കൊളുത്തിയ കര്‍പ്പൂരക്കിണ്ണവുമായ് (2) എന്റെ മായാലോകത്തു നിന്നു നീ  എങ്ങും പോകരുതേ.. എങ്ങും പോകരുതേ  കണ്ണുനീര്‍ മുത്തുമായ് കാണാനെത്തിയ  കതിരുകാണാക്കിളി ഞാന്‍  എന്നോടിത്ര പരിഭവം തോന്നുവാന്‍  എന്തു പറഞ്ഞൂ ഞാന്‍  കണ്ണുനീര്‍ മുത്തുമായ് കാണാനെത്തിയ  കതിരുകാണാക്കിളി ഞാന്‍

Published by the catalogue editor. Rights remain with the original creators.