The Prince poster

1996 · song 4

Kannil kannil

From The Prince

Credits

Singer
KS Chithra MG Sreekumar
Lyricist
Gireesh Puthenchery
Composer
Deva

Lyrics

കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി... കണ്ണീർ മുത്തിൽ മുത്തങ്ങൾ ചാർത്തി... കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി... കണ്ണീർ മുത്തിൽ മുത്തങ്ങൾ ചാർത്തി... മഞ്ഞുപുതപ്പിൽ... രണ്ടു കുഞ്ഞിക്കുരുന്നായ്... ഒന്നിച്ചിരിക്കാം... തമ്മിൽ കൊഞ്ചിക്കുണുങ്ങാം... ഒരാരിരാരിരാരിരാരിരാരോ... ഒരാരിരാരിരാരിരാരിരാരോ... കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി... കണ്ണീർ മുത്തിൽ മുത്തങ്ങൾ ചാർത്തി... പൂവിലെ പൊന്നൂഞ്ഞലിൽ പുലർകാല വെയിൽക്കിളിയായ്... താണാടവേ... താരാട്ടിടാം... പൂന്തേൻ ചിന്തുമായ് മാറിലെ മലർവീണയിൽ ഇതൾ നീർത്തിയ കീർത്തനമേ... എന്നുള്ളിലേ... പൊൻ കൂട്ടിലേ... വാൽമൈന നീ... വിരുന്നു വാ കുരുന്നിളം മഞ്ഞിൽ മൂടും തെന്നലേ... വിലോലയായ് മയങ്ങുമെൻ പൊന്നോമലെ പുൽകുവാൻ... ഒരാരിരാരിരാരിരാരിരാരോ... ഒരാരിരാരിരാരിരാരിരാരോ... കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി... കണ്ണീർ മുത്തിൽ മുത്തങ്ങൾ ചാർത്തി... വാനിലെ ചെറുതാരകൾ നറുമിന്നാമിന്നികളായ്... എന്നുള്ളിലേ.... പൊന്നോർമ്മ പോൽ... മിന്നും രാത്രിയിൽ... പാൽക്കുടം ഉടയുന്നോരീ നിറപൗർണ്ണമി രാപ്പുഴയിൽ... താനേ തെന്നും... പൂന്തോണിയിൽ... നമ്മൾ മാത്രമായ്... പറന്നു വാ കിനാക്കളെ മാരിക്കുളിർ പ്രാക്കളേ... നനഞ്ഞൊരെൻ നിലാവുടൽ തലോടുവാൻ മോഹമായ്... ഒരാരിരാരിരാരിരാരിരാരോ... ഒരാരിരാരിരാരിരാരിരാരോ... കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി... കണ്ണീർ മുത്തിൽ മുത്തങ്ങൾ ചാർത്തി... കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി... കണ്ണീർ മുത്തിൽ മുത്തങ്ങൾ ചാർത്തി... മഞ്ഞുപുതപ്പിൽ... രണ്ടു കുഞ്ഞിക്കുരുന്നായ്... ഒന്നിച്ചിരിക്കാം... തമ്മിൽ കൊഞ്ചിക്കുണുങ്ങാം... ഒരാരിരാരിരാരിരാരിരാരോ... ഒരാരിരാരിരാരിരാരിരാരോ...

Published by the catalogue editor. Rights remain with the original creators.