1996 · song 4
Nirathingalo Manideepamo [F]
Credits
- Singer
-
KS Chithra
- Lyricist
- S Ramesan Nair
- Composer
- Rajamani
Lyrics
നിറതിങ്കളോ മണിദീപമോ
മുഖമോ നിലാപൂവോ
കുളിരൂറൂമീ രാവിൻ
അരികിൽ സ്വയം അണയുന്നുവോ
മധുമാസമായ് നിന്നോർമകൾ
ആറാടുമാതിരയിൽ
വെൺനിറതിങ്കളോ മണിദീപമോ ....(2)
മന്ത്രവീണകൾ പാടുമോ
മൺചെരാതുകൾ പൂക്കുമോ
മാനുറങ്ങും മിഴികളിൽ
മൗനരാഗം നീന്തുമോ( 2 )
ഇനിയുമീ സ്വരവനികയിൽ
തളിരെഴുതുമോ മുഖപൗർണമി
പനി സരിസനീ സസ്സാ സനിധപ
മധ നിരിനിധ മമ്മ മഗരിസ
സാസ രീരി ഗാഗ മധനിരിസ
നിറതിങ്കളോ മണിദീപമോ....
ചന്ദനകുളിർ കാറ്റിലോ
സന്ധ്യതൻ തിരഞ്ഞൊറിയിലോ
വെണ്ണിലാവിൻ തൂവലായ്
വർണ്ണരാജികൾ തീർത്തു നീ (2)
ഒഴുകുമീ നിഴലരുവികൾ
കഥയറിയുമോ സുഖശയ്യയിൽ
പനി സരിസനീ സസ്സാ സനിധപ
മധ നിരിനിധ മമ്മ മഗരിസ
സാസ രീരി ഗാഗ മധനിരിസ
നിറതിങ്കളോ മണിദീപമോ....
Published by the catalogue editor. Rights remain with the original creators.