1996 · song 2

Kaavalam Kiliye

Credits

Singer
KS Chithra
Lyricist
Balachandran Chullikkad
Composer
SP Venkitesh

Lyrics

കാവളംകിളിയേ താലത്തില്‍ നിറയെ  പൂവും കൊണ്ടു വാ കാലത്തിന്‍ ആവണിപ്പാടങ്ങളില്‍ കതിര്‍ക്കാലം മാഞ്ഞുപോയ് (കാവളം...) ഭാവുകങ്ങളേകും ഗ്രാമസൗഭകങ്ങള്‍ ആതിരാ പാട്ടുകള്‍ കുളിരുന്ന രാവുകള്‍  ആടിമാസം മഴത്തോറ്റം കാവളംകിളിയേ താലത്തില്‍ നിറയെ  പൂവും കൊണ്ടു വാ ഓ....ഓഹൊഹോ.. ഈ മണ്‍ചിരാതു പൂത്തു നില്‍ക്കുമ്പോള്‍ ഈ മാർഗഴിപ്പൂ കണ്‍തുറക്കും നേരം ആരോ പാടും ഗീതങ്ങളില്‍  ഇടറുന്ന കുടമണികള്‍ ഋതുഭാവം (കാവളം...) ഓ....ഓഹൊഹോ.. ഈ മഞ്ഞുരുകും പുലരൊളിയില്‍ ഈ കൊന്നപൂക്കും കണിയഴകില്‍ ആരോ മൂളും രാഗങ്ങളില്‍  ഇടയുന്ന മിഴിയിണകള്‍ കണിപ്പൂക്കള്‍ (കാവളം...)

Published by the catalogue editor. Rights remain with the original creators.