1996 · song 3

Kulirolamaay

Credits

Singer
Arundhathi
Lyricist
Ranjith Mattanchery
Composer
Rajamani

Lyrics

കുളിരോളമായി നെഞ്ചില്‍ വന്നു  പുല്‍കി നില്‍ക്കുന്നു സ്നേഹം തളിരാമ്പൽപോലെ എന്റെയുള്ളില്‍  വിരിഞ്ഞു നില്‍ക്കുന്നു മോഹം ഒളിവീശും പൂനിലാവില്‍  കളിചൊല്ലും കായൽപോലെ വിളയാടിടുന്ന വരവര്‍ണ്ണിനി കുളിരോളമായി നെഞ്ചില്‍ വന്നു  പുല്‍കി നില്‍ക്കുന്നു സ്നേഹം കാണുമ്പോഴെല്ലാം മറന്നു  കരളിലെ മൈന പിടഞ്ഞൂ കണ്ണുനീര്‍ ഓര്‍മ്മകളെല്ലാം  നിന്‍ മൃദുഹാസത്താല്‍ മാഞ്ഞു കൊലുസ്സണിഞ്ഞു നീ നടമാടവേ വയല്‍വരമ്പിലോ കിളി പാടുന്നു കനവിന്റെ ഓടം തുഴയുന്നു നാം കുളിരോളമായി നെഞ്ചില്‍ വന്നു  പുല്‍കി നില്‍ക്കുന്നു സ്നേഹം പുന്നാരപ്പാട്ടുകള്‍ പാടി  സല്ലാപത്തേന്‍കുളിര്‍ തൂകീ ഇന്നെന്റെ ജീവന്റെ കൊമ്പില്‍ പൊന്നൂഞ്ഞാലാടാന്‍ നീ വന്നു മൗനരാഗങ്ങള്‍ മിഴിത്തുമ്പിനാല്‍  മനസ്സിന്‍ വീണയില്‍ മീട്ടുന്നു നീ മഴവില്ലു പോലെ തെളിയുന്നു നീ കുളിരോളമായി നെഞ്ചില്‍ വന്നു  പുല്‍കി നില്‍ക്കുന്നു സ്നേഹം തളിരാമ്പൽപോലെ എന്റെയുള്ളില്‍  വിരിഞ്ഞു നില്‍ക്കുന്നു മോഹം ഒളിവീശും പൂനിലാവില്‍  കളിചൊല്ലും കായൽപോലെ വിളയാടിടുന്ന വരവര്‍ണ്ണിനി കുളിരോളമായി നെഞ്ചില്‍ വന്നു  പുല്‍കി നില്‍ക്കുന്നു സ്നേഹം

Published by the catalogue editor. Rights remain with the original creators.