1996 · song 4
Shankhu Chakra Pankajangal
Credits
- Singer
-
KS Chithra
Kester
- Lyricist
-
Appan Thachethu
- Composer
-
Jerry Amaldev
Lyrics
ശംഖുചക്രപങ്കജങ്ങൾ സ്വയം വിരിക്കും
തങ്കവർണ്ണ പിഞ്ചുമെയ്യിൽ ഇടംതേടി
വെള്ളിത്തിങ്കൾ ചെല്ലക്കയ്യാൽ
വെള്ളിത്തിങ്കൾ ചെല്ലക്കയ്യാൽ
സഖീ നിൻ മുഖം തലോടുന്നുവോ
അർദ്ധനാരി ദേവനുള്ളിൽ കളിക്കുമ്പോൾ എൻ ഇഷ്ദദേവൻ മുന്നിലെന്നെ വിളിക്കുമ്പോൾ
അല്ലിപ്പൂവായ് തുള്ളിത്തേനായ്
അല്ലിപ്പൂവായ് തുള്ളിത്തേനായ്
വിതുമ്പുന്നു ഞാൻ തുളുമ്പുന്നു ഞാൻ
മനസ്സിൽ കണ്ടത് കൈകളിലാക്കും
മന്മഥരാജകുമാരാ
നിന്നോമൽ മാറിൽ ഇന്നെൻ കിനാവിൽ
തുളസീ വരണമാല്യം
അഴകിൻ ദേവത അപ്സരകന്യക
അനുമതിയേകും നേരം
അഞ്ജമ്പനുള്ളിൽ പഞ്ചാരിമേളം
തുടരുന്നു ഹൃദയറാണി
(അർദ്ധനാരി...)
തിരുക്കുറൽ പാടി ഭരതം പാടി
ചിലപ്പതികാരം പാടി
ഈ ലോകം മായും ഭൂലോകം മായും
വാഴ്വിൽ മായം മായം
പനിമതിമഴയും പതിനേഴഴകും
പാടാൻ വീണയുമായാൽ
ഈ ലോകമെങ്ങും വീഞ്ഞിന്റെ പാത്രം
ഈന്തമരത്തണൽ മാത്രം
ശംഖുചക്രപങ്കജങ്ങൾ സ്വയം വിരിക്കും
തങ്കവർണ്ണ പിഞ്ചുമെയ്യിൽ ഇടംതേടി
വെള്ളിത്തിങ്കൾ ചെല്ലക്കയ്യാൽ
വെള്ളിത്തിങ്കൾ ചെല്ലക്കയ്യാൽ
സഖീ നിൻ മുഖം തലോടുന്നുവോ
അർദ്ധനാരി ദേവനുള്ളിൽ കളിക്കുമ്പോൾ എൻ ഇഷ്ദദേവൻ മുന്നിലെന്നെ വിളിക്കുമ്പോൾ
അല്ലിപ്പൂവായ് തുള്ളിത്തേനായ്
അല്ലിപ്പൂവായ് തുള്ളിത്തേനായ്
വിതുമ്പുന്നു ഞാൻ തുളുമ്പുന്നു ഞാൻ
Published by the catalogue editor. Rights remain with the original creators.