1996 · song 4
Vavakkum Paavakkum
Credits
- Singer
-
MG Sreekumar
Shabnam
- Lyricist
- S Ramesan Nair
- Composer
- Ouseppachan
Lyrics
വാവയ്ക്കും പാവയ്ക്കും കുഞ്ഞുടുപ്പ്
തുമ്പിക്കും തുളസിക്കും പട്ടുടുപ്പ്
വല്ലാത്തൊരുടുപ്പിട്ട് വക്കാണം നടത്തണ്
വാങ്കോഴിപ്പൂവനും തലയെടുപ്പ്
വാവയ്ക്കും പാവയ്ക്കും കുഞ്ഞുടുപ്പ്
തുമ്പിക്കും തുളസിക്കും പട്ടുടുപ്പ്
ഉച്ചയുണർന്നാൽ സൂര്യമ്മാവന്റെ
ഉടുപ്പു പൊള്ളണ വെയില്
അടുത്തുപോകാതൊളിച്ചു നിൽക്കാം
അടുത്ത മാമരത്തണല്
ചെറ്യമ്മ ചൂടണ ചെമ്പരത്തിക്കുട കണ്ട്
കൊതികൊതിക്ക്
(വാവയ്ക്കും...)
ഉറക്കമില്ലാത്തമ്പിളിമാമന്റെ
ഉടുമുണ്ട് വെള്ളിനിലാവ്
നനച്ചുടുത്തത് പിഴിഞ്ഞുണക്കി
കറുത്തുപോയത് വാവ്
വാവേ വാവേ മാമുണ്ണ്
ചെറ്യമ്മ തന്നൊരു പുള്ളിയുടുപ്പിട്ട്
ചായുറങ്ങ്
Published by the catalogue editor. Rights remain with the original creators.