1996 · song 1

Mizhideepa Naalam

Credits

Singer
Sujatha Mohan
Lyricist
Gireesh Puthenchery
Composer
SP Venkitesh

Lyrics

മിഴിദീപനാളം കണിയായ് ഉണർന്നു നിറമോലുമെന്റെ പാൽക്കിനാവിൽ ആലോലം ശുഭരാഗതാരം വരവർണ്ണമായി ഇതൾചൂടുമെന്റെ മൺചെരാതിലാനന്ദം കുളിർമഞ്ഞായ് പെയ്തിറങ്ങൂ മുത്തേ തളിരാമ്പൽ ചെണ്ടുമല്ലിപ്പൂവിൻ  കവിളോരം മിഴിദീപനാളം കണിയായ് ഉണർന്നു നിറമോലുമെന്റെ പാൽക്കിനാവിൽ ആലോലം നീ എൻ കാതോരം കൊഞ്ചും സംഗീതം പൂനിലാവിലും പുലർമഞ്ഞുപൂങ്കാറ്റിലും കരിനീലസാഗരം കുളിർപെയ്ത സന്ധ്യോദയം  പോലെയെന്നും സ്വന്തമായ് മിഴിദീപനാളം കണിയായ് ഉണർന്നു നിറമോലുമെന്റെ പാൽക്കിനാവിൽ ആലോലം ശുഭരാഗതാരം വരവർണ്ണമായി ഇതൾചൂടുമെന്റെ മൺചെരാതിലാനന്ദം കുളിർമഞ്ഞായ് പെയ്തിറങ്ങൂ മുത്തേ തളിരാമ്പൽ ചെണ്ടുമല്ലിപ്പൂവിൻ  കവിളോരം

Published by the catalogue editor. Rights remain with the original creators.