Kaalapani poster

1996 · song 1

Aattirambile Kombile [D]

From Kaalapani

Credits

Singer
KS Chithra MG Sreekumar Chorus
Lyricist
Gireesh Puthenchery
Composer
Ilayaraja

Lyrics

ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലി വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരി കാട്ടുകുന്നിലെ തെങ്ങിലെ തേൻകരിക്കിലെ തുള്ളിപോൽ തുള്ളാതെടി തുളുമ്പാതെടി തമ്പുരാട്ടി കൊഞ്ചാതെടി കുണുങ്ങാതെടി കുറുമ്പുകാരി നെഞ്ചിലൊരു കുഞ്ഞിളം തുമ്പിപെണ്ണോ തുള്ളുന്നൂ ചെല്ല ചെറു ചിങ്കിരിപൂവായ് താളം തുള്ളുന്നു മിനുമിനുങ്ങണ കണ്ണിൽ കുഞ്ഞു മിന്നാമിന്നികളാണോ തുടി തുടിക്കണ നെഞ്ചിൽ നല്ല തൂവാൽ മൈനകളാണോ ഏലമരക്കാവിൽ ഉത്സവമായോ നീലനിലാപെണ്ണേ അമ്മാനമാടി വരൂ പൂങ്കാറ്റേ നിന്നോമലൂയലിൽ ഞാൻ ആടീടാം മാനേ പൂന്തേനേ നിന്നെ കളിയാട്ടാൻ പൊന്നാതിര പോറ്റും ചെറു കാണാക്കുയിൽ പാടി കരിമഷിക്കണ്ണൊന്നെഴുതാൻ പുഴ കണ്ണാടിയായ് നോക്കി കൊലുസുകൾ കൊഞ്ചിച്ചണിയാൻ നല്ല മുത്താരവും തേടീ പൂവനിയിൽ മേയും പൊന്മകളേ നിൻ പൊന്നിതളായ് ഞാനും കൂമ്പാളകുമ്പിളിലെ തേൻ തായോ തൂവാനത്തുമ്പികളേ നീ വായോ ദൂരെ വിണ്ണോരം തിങ്കൾ പൊലിയാറായ് എന്നുള്ളിൽ കുളിരാർന്നൊരു മോഹം വിരിയാറായ്

Published by the catalogue editor. Rights remain with the original creators.