1996 · song 2

Aashrayamekaname

From Hitlist

Credits

Singer
P Jayachandran
Lyricist
MR Jose
Composer
Jerry Amaldev

Lyrics

ആശ്രയമേകേണമേ ഞങ്ങൾക്കായ് ലോകേശാ  ക്ലേശിതമാനസരെ കാത്തിടണേ ജീവേശാ മുൾമുടിചൂടിയ നിൻ കാരുണ്യം  പാപികളിൽ ചൊരിയും ചൈതന്യം (ആശ്രയം...) മലരണിയും മലവയലുകളെ മോടിയോടെയൊരുക്കുമ്പോൾ ജീവിതവനിയിൽ എരിയും ഞങ്ങളെ സ്നേഹമോടെ നനയ്ക്കണമേ കാൽ‌വരിമലയെ തീർത്തവർ ഞങ്ങൾ കാൽ‌വരി മലയെ... കാൽ‌വരി മലയെ തീർത്തവർ ഞങ്ങൾ കരുണാസിന്ധോ കനിയണമേ കരുണാസിന്ധോ കനിയണമേ (ആശ്രയം...) പറവകളെ വനഗായകരേ  തേൻ കനിയൂട്ടി വളർത്തുമ്പോൾ ജീവിതമരുവിൽ അലയും ഞങ്ങളെ ജീവനദിക്കരെ ചേർക്കണമേ കാൽ‌വരി മലയെ തീർത്തവർ ഞങ്ങൾ കാൽ‌വരി മലയെ... കാൽ‌വരി മലയെ തീർത്തവർ ഞങ്ങൾ കരുണാസിന്ധോ കനിയണമേ കരുണാസിന്ധോ കനിയണമേ (ആശ്രയം...)

Published by the catalogue editor. Rights remain with the original creators.