1996 · song 1
Aadimadhyaanthangal
Credits
- Singer
-
Unni Menon
- Lyricist
-
Gireesh Puthenchery
- Composer
-
Jerry Amaldev
Lyrics
ആദിമദ്ധ്യാന്തങ്ങളില്ലാതെ പായുന്ന
കാലമേ കാതോര്‍ത്തു നില്‍ക്കൂ
ഭൂമിയിലാദ്യമായ് നീ കേട്ട രോദനം
മാനവചരിതങ്ങളല്ലേ
ആദിമദ്ധ്യാന്തങ്ങളില്ലാതെ പായുന്ന
കാലമേ കാതോര്‍ത്തു നില്‍ക്കൂ
മോഹങ്ങള്‍ പൂക്കുമീ ഏകാന്തതീരത്ത്
ഒരുജന്മം നിന്നെ ഞാന്‍ തേടി
ഒരുമാത്ര കൊണ്ടെന്നിലെല്ലാം തകര്‍ത്തു നീ
ഏകാന്ത ദുഃഖങ്ങളേകീ - എന്നില്‍
ചെഞ്ചോരപ്പാടുകളേകി
അരുതെന്നു ചൊല്ലാനാവാതെയന്നേ
മൂകനായ് ഞാന്‍ നിന്നു തേങ്ങി
മൂകനായ് ഞാന്‍ നിന്നു തേങ്ങി
ആദിമദ്ധ്യാന്തങ്ങളില്ലാതെ പായുന്ന
കാലമേ കാതോര്‍ത്തു നില്‍ക്കൂ
കാലമേ ഞാന്‍ കണ്ട ഭൂവില്‍
ശോകരഥ ചക്രമുരുളുമീ രാവില്‍
കയ്യില്‍ പടവാളുയര്‍ത്തീ ഇന്നു
കണ്ണീരു ഞാന്‍ തൂകി നില്‍പ്പൂ
ലോകം പഴിക്കുന്നു ന്യായം വിധിക്കുന്നു
നഷ്ടത്തിന്‍ സന്തതി ഹിറ്റ്ലര്‍
പാപവും പുണ്യവും തേടാത്ത ഹിറ്റ്ലര്‍
നേരാണു ഞാനാണു ഹിറ്റ്ലര്‍
നേരാണു ഞാനാണു ഹിറ്റ്ലര്‍
നേരാണു ഞാനാണു ഹിറ്റ്ലര്‍
Published by the catalogue editor. Rights remain with the original creators.