1996 · song 2

Idayakanyakayo Neeyen

Credits

Singer
Natesh Shankar
Lyricist
Kaithapram
Composer
Vidyadharan Master

Lyrics

ആ.. ആ.. ആ.. ആ.... ഇടയകന്യകയോ നീയെൻ പ്രണയമല്ലികയോ അനുരാഗമായ് പെയ്തുവോ നിൻ മോഹമധുഗീതം കതിരോർമ്മയായ് പൂത്തുവോ വിരഹാർദ്ര ഭാവങ്ങൾ ഇടയകന്യകയോ നീയെൻ പ്രണയമല്ലികയോ വെണ്ണിലാവിൻ കായലിൽ മഞ്ഞു വീഴുന്നു വെൺമുകിൽപ്പൂമെത്തയിൽ തിങ്കളുരുകുന്നു വനകോകിലങ്ങൾ മൂകമായി പൊന്മുളം കൂട്ടിൽ നീ എങ്ങുപോയ് നീ എങ്ങുപോയെൻ പ്രേമരാജഹംസമേ ഇടയകന്യകയോ നീയെൻ പ്രണയമല്ലികയോ ഇനിയുമെന്തെ പരിഭവം പെയ്തു തോർന്നില്ലെ ഇനിയുമെന്നെ കാണുവാൻ കൊതിയുണർന്നില്ലേ ഇനി എന്നു നീയെൻ നീലരാവിൻ പുളകമായ് മാറും എന്നാത്മദാഹം കേണുപോയി നിന്നെ വാരിപ്പുണരുവാൻ ഇടയകന്യകയോ നീയെൻ പ്രണയമല്ലികയോ അനുരാഗമായ് പെയ്തുവോ നിൻ മോഹമധുഗീതം കതിരോർമ്മയായ് പൂത്തുവോ വിരഹാർദ്ര ഭാവങ്ങൾ ഇടയകന്യകയോ നീയെൻ പ്രണയമല്ലികയോ

Published by the catalogue editor. Rights remain with the original creators.