1996 · song 4
Nilaathinkal Chirimaayum
Credits
- Singer
- Biju Narayanan
- Lyricist
- S Ramesan Nair
- Composer
- Ouseppachan
Lyrics
നിലാത്തിങ്കള്‍ ചിരിമായും
നിശീഥത്തിന്‍ നാലുകെട്ടില്‍
ഉഷസ്സേ... നീ കണ്ണീരിന്‍
പേരറിയാക്കടലും നീന്തി വരൂ
(നിലാതിങ്കള്‍...)
ഇതൾകെട്ട ദീപങ്ങള്‍
ഈറന്‍ കദനങ്ങള്‍
വിതുമ്പുന്ന നീര്‍മണികള്‍
വീണ പൂക്കള്‍ ഇനി നമ്മള്‍
വരുമോ പുതിയൊരു പുണ്യനക്ഷത്രം
നിലാതിങ്കള്‍ ചിരിമായും
നിശീഥത്തിന്‍ നാലുകെട്ടില്‍
ഉഷസ്സേ.... നീ കണ്ണീരിന്‍
പേരറിയാക്കടലും നീന്തി വരൂ
ഒരു നുള്ളു രത്നവുമായ്
തിരതല്ലും പ്രളയവുമായ്
കടലെന്റെ മിഴികളില്‍
മുഖം നോക്കി വിളിക്കുന്നു
തേങ്ങുന്നു തളരുന്നു
ജീവിതത്തിന്‍ സാഗരം
നിലാതിങ്കള്‍ ചിരിമായും
നിശീഥത്തിന്‍ നാലുകെട്ടില്‍
ഉഷസ്സേ.... നീ കണ്ണീരിന്‍
പേരറിയാക്കടലും നീന്തി വരൂ
Published by the catalogue editor. Rights remain with the original creators.