Devaraagam poster

1996 · song 3

Karivari Vandukal

From Devaraagam

Credits

Singer
P Jayachandran
Lyricist
MD Rajendran
Composer
MM Keeravani

Lyrics

കരിവരിവണ്ടുകള്‍ കുറുനിരകള്‍ കുളിര്‍നെറ്റി മുകരും ചാരുതകള്‍ മാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍ നീലോല്പലങ്ങള്‍ നീള്‍മിഴികള്‍ മാന്തളിരധരം കവിളുകളിൽ ചെന്താമരവിടരും ദളസൗഭഗം കുളിരണിച്ചോലകള്‍ നുണക്കുഴികള്‍ മധുമന്ദഹാസത്തിന്‍ വാഹിനികള്‍ ശംഖോടിടഞ്ഞ ഗളതലമോ കൈകളോ ജലപുഷ്പവളയങ്ങളോ നിറമാറില്‍ യൗവ്വനകലശങ്ങള്‍ മൃദുരോമരാജിതന്‍ താഴ്വരകള്‍ അരയാലിന്നിലകളോ അണിവയറോ ആരോമല്‍പ്പൊക്കിള്‍‌ ചുഴിപൊയ്കയോ പ്രാണഹര്‍ഷങ്ങള്‍തന്‍ തൂണീരമോ നാഭീതടവന നീലിമയോ പിന്നഴകോ മണിത്തംബുരുവോ പൊന്‍‌ താഴമ്പൂമൊട്ടോ കണങ്കാലോ മാഹേന്ദ്രനീല ദ്യുതി വിടര്‍ത്തും ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി നീ സുരസുന്ദരീ നീ സുരസുന്ദരി

Published by the catalogue editor. Rights remain with the original creators.