April 19 poster

1996 · song 4

Mazha peythal

From April 19

Credits

Singer
KJ Yesudas S Janaki
Lyricist
S Ramesan Nair
Composer
Raveendran

Lyrics

മഴ പെയ്‌താൽ കുളിരാണെന്ന് എന്റമ്മ പറഞ്ഞു മഴവില്ലിന് നിറമുണ്ടെന്ന് എന്റമ്മ പറഞ്ഞു മഴ കണ്ടു ഞാൻ കുളിർ കൊണ്ടു ഞാൻ മഴവില്ലിൻ നിറമേഴും കണ്ടു ഞാൻ വ്യാകുലമാതാവേ ഈ ലോകമാതാവേ നീയെന്റെയമ്മയെ തിരികെ തരൂ തിരികെ തരൂ.... വഴിമരങ്ങൾ നിന്നരുളാൽ തണലേകി നിൽക്കുമെന്നമ്മ പറഞ്ഞു ഒഴുകിവരും പുഴകളെല്ലാം ഓശാനപടുമെന്നമ്മ പറഞ്ഞു വ്യാകുലമാതാവേ ഈ ലോകമാതാവേ നീയെന്റെയമ്മയെ തിരികെ തരൂ... തിരികെ തരൂ.... കരുണയേകും കാറ്റിൽ നീ തഴുകുന്ന സുഖമുണ്ടെന്നമ്മ പറഞ്ഞു മിഴിനീരും നിൻ മുന്നിൽ ജപമാലയാണെന്നെന്റമ്മ പറഞ്ഞു വ്യാകുലമാതാവേ ഈ ലോകമാതാവേ നീയെന്റെയമ്മയെ തിരികെ തരൂ... തിരികെ തരൂ.... മഴ പെയ്‌താൽ കുളിരാണെന്ന് അവളന്നു പറഞ്ഞു മഴവില്ലിന് നിറമുണ്ടെന്ന് അവളന്നു പറഞ്ഞു മഴ കണ്ടു ഞാൻ കുളിർ കൊണ്ടു ഞാൻ മഴവില്ലിൻ നിറമേഴും കണ്ടു ഞാൻ വ്യാകുലമാതാവേ ഈ ലോകമാതാവേ നീയെന്റെ നന്ദിനിയെ തിരികെത്തരൂ തിരികെത്തരൂ....

Published by the catalogue editor. Rights remain with the original creators.