Thumboli Kadappuram poster

1995 · song 4

Olangale Odangale

Credits

Singer
KS Chithra Chorus
Lyricist
ONV Kurup
Composer
Salil Chowdhury

Lyrics

ഓളങ്ങളേ ഓടങ്ങളേ വെള്ളിമണി തുള്ളുന്ന ചന്തങ്ങളേ തീരത്തു പൂവരശു പൂവിട്ടിതാ നീരാഴിയും പാലാഴിയായ് ഒരു നോക്കിൽ വിരിയും പൊൻപൂക്കളായ് ഓളങ്ങൾ മുറിയേ ഓടങ്ങൾ വാ തുള്ളുമോളങ്ങളിൽ കന്നിയോടങ്ങൾ വാ  (ഓളങ്ങളേ) നീ കണ്ടു മോഹിച്ച പൊൻ‌മത്സ്യമായ് നീരാഴിയിൽ നീന്തി ഞാൻ പോവതായ് കണ്ടൂ കിനാവൊന്നു ഞാനിന്നലെ നിൻ തോണി നിറയുന്നു പവിഴങ്ങളാൽ ഈ തിരയിലാടുന്നതെൻ മോഹമോ നിൻ തോണിയോ (ഓളങ്ങളേ) പൂമുന്തിരിപ്പന്തൽ രാപ്പാർക്കുവാൻ തേൻ മാതളങ്ങൾ വിരുന്നേകുവാൻ ഏതോ കിനാവിന്റെ കൈകോർത്തു നാം തേടുന്ന പനിനീർ മലർ തോപ്പിതാ ചേവടികൾ താളത്തിലാടുന്നിതാ ആടുന്നിതാ.... (ഓളങ്ങളേ)

Published by the catalogue editor. Rights remain with the original creators.