Thumboli Kadappuram poster

1995 · song 3

Kaathil Thenmazhayaay [M]

Credits

Singer
KJ Yesudas
Lyricist
ONV Kurup
Composer
Salil Chowdhury

Lyrics

കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2) കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ മധുരമായ് പാടും മണിശംഖുകളായ് കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും പറയാതെയോർത്തിടും അനുരാഗഗാനംപോലെ  (2) ഒരുക്കുന്നു കൂടൊന്നിതാ ആ ..... ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...) തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന ‌‌ മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ  (2) ഒരു നാടൻപാട്ടായിതാ .... ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ കടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)

Published by the catalogue editor. Rights remain with the original creators.