Thumboli Kadappuram poster

1995 · song 2

Kaathil Thenmazhayaay [F]

Credits

Singer
KS Chithra
Lyricist
ONV Kurup
Composer
Salil Chowdhury

Lyrics

കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ  കടല്‍ക്കാറ്റിന്‍ മുത്തങ്ങളില്‍ കരള്‍കുളുര്‍ത്താരാരോ മധുരമായ്പാടും മണിശംഖുകളായ് കാതില്‍  തേന്മഴയായ് പാടൂ കാറ്റേ കടലേ ഒഴുകുന്ന താഴംപൂ മണമിതു നാമിന്നും  പറയാതെയോര്‍ത്തിടും അനുരാഗ ഗാനംപോലെ  ഒരുക്കുന്നു കൂടൊന്നിതാ ആ.... ഒരുക്കുന്നു കൂടൊന്നിതാ മലര്‍ക്കൊമ്പിലേതോ കുയില്‍ കടല്‍പെറ്റൊരീ മുത്തു ഞാനെടുക്കും (കാതില്‍...) തഴുകുന്നനേരം പൊന്നിതളുകള്‍ കൂമ്പുന്ന ‌‌ മലരിന്റെ നാണംപോല്‍ അരികത്തുനില്‍ക്കുന്നു നീ  ഒരു നാടന്‍പാട്ടായിതാ ആ... ഒരു നാടന്‍പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ കടല്‍ത്തിരയാടുന്നതീമണലില്‍ (കാതില്‍...)

Published by the catalogue editor. Rights remain with the original creators.