1995 · song 3

Thankatherithaa

Credits

Singer
Mano Malgudi Subha
Lyricist
K Jayakumar
Composer
MG Radhakrishnan

Lyrics

തങ്കത്തേരിതാ നിറക്കൂട്ടു വാരിതൂകുവാൻ മണ്ണിൽ നിന്നിതാ സുഗന്ധങ്ങൾ വില്ലിൽ തൂകുവാൻ സങ്കല്പങ്ങൾ സ്വർണ്ണത്തേരിൽ  തങ്കക്കാറ്റായ്  പോരും നേരം മിഴികളിലിതലിടും ഇതാ രമ്യ രൂപം (തങ്കത്തേരിതാ..) ഈ നിശാമേളം പോലെ ഈ നിലാരാഗം പോലെ ഇരു കൈയ്യാലൊന്നു പുൽകാൻ വന്നു ഞങ്ങൾ ഒരു മഞ്ചൽ തോളിലേറ്റാൻ നിന്നു ഞങ്ങൾ ഇന്നല്ലെ ഈ യാമം വെള്ളിപ്പന്തലിട്ടതും പൂ വിരിച്ചതും ഹേയ് (തങ്കത്തേരിതാ..) ആയിരം കാതം ദൂരെ മാമല മേടിൻ ചാരെ ഒരു പുത്തൻ പാട്ടിലേറി പോകണം നാം നിറതിങ്കൾ ഗോപുരങ്ങൾ കാണണം നാം ഇന്നല്ലെ  ആഘോഷം മുന്നിൽ താളമാർന്നതും താരണിഞ്ഞതും ഹേയ്] (തങ്കത്തേരിതാ..)

Published by the catalogue editor. Rights remain with the original creators.