1995 · song 1
Maaleyam
Credits
- Singer
-
KS Chithra
- Lyricist
-
Gireesh Puthenchery
- Composer
-
Sharreth
Lyrics
മാലേയം മാറോടലിഞ്ഞും
മൈക്കണ്ണിൽ മാമ്പൂ വിരിഞ്ഞും
നെഞ്ചിൽക്കുതിർന്നാടും പൊന്നിന്നാട
ഒന്നൊന്നായഴിഞ്ഞും
നിന്റെ നെഞ്ചിൽ ചെണ്ടുമല്ലിപ്പൂവിൻ
നേർത്ത ചെല്ലക്കൂമ്പുലഞ്ഞും ആഹാ (മാലേയം..)
തിങ്കൾപൂന്തെല്ലുരുക്കാൻ
തങ്കം കാച്ചുന്ന മെയ്യിൽ ആ..
മഞ്ഞൾപ്പൂവാക ചേർത്തും
നല്ലോരെള്ളെണ്ണ തേച്ചും
പൊന്നാമ്പല്‍പ്പൊയ്കയിൽ നീരാടും നേരമായ്
തേവാരക്കൊട്ടിലിൽ ചാന്താടും കാലമായ് ആ ...ആ... (മാലേയം..)
നാലില്ലം ചില്ലുവാതിൽ
ചാരേ നീ മെല്ലെച്ചാരീ ആ...
ചാഞ്ചാടും മഞ്ചമേറി
താംബൂലത്താലമേന്തി
സല്ലാപം ചൊല്ലിയും സംഗീതം മൂളിയും
മിന്നായം മിന്നുമീ പൊൻ ദീപം ഊതി ഞാൻ ആ... ആ...(മാലേയം..)
---------------------------------------------------------------------------------------------------------
Published by the catalogue editor. Rights remain with the original creators.