1995 · song 2

Ente Sindoorarekhayilengo

Credits

Singer
Sujatha Mohan Sreenivas
Lyricist
Kaithapram
Composer
Sharreth

Lyrics

എന്‍റെ സിന്ദൂരരേഖയിലെങ്ങോ  ഒരു ജീവന്‍റെ സ്നേഹവിലാപം പിടയുന്ന മായാവേണുവില്‍  പ്രിയസന്ധ്യ കേഴും നൊമ്പരം  ദൂരെ ദൂരേ... എന്‍റെ ഏകാന്തചന്ദ്രനലഞ്ഞു  ഒരു നീലാമ്പല്‍ വീണു മയങ്ങി കരയുവാന്‍ കണ്ണുനീരോ  മറുവാക്കുമില്ലാ കര്‍മ്മങ്ങള്‍ കൈമറിഞ്ഞ  കനലാണു ഞാൻ ഉയിരാണു ഞാന്‍ എന്‍റെ ഏകാന്തചന്ദ്രനലഞ്ഞു  ഒരു നീലാമ്പല്‍ വീണു മയങ്ങി ഇന്നെന്റെ ജീവരാഗം നീയല്ലയോ  നീയില്ലയെങ്കിലുണ്ടോ വനചന്ദ്രനും  പൂന്തെന്നലും നെയ്യാമ്പലും  ദൂരെ ദൂരേ... കാലമേ വീണ്ടുമെന്നെ കൈയേല്‍ക്കുകില്ലേ പാടാന്‍ മറന്നുപോയ ഗന്ധര്‍വനെ  ഈ മണ്‍‌വീണയില്‍... എന്‍റെ ഏകാന്തചന്ദ്രനലഞ്ഞു  ഒരു നീലാമ്പല്‍ വീണു മയങ്ങി ഏതാണു പൊന്‍‌വസന്തം അറിവീല ഞാന്‍  ഉയിരില്‍ തലോടിവന്ന വനമാലി നീ  എങ്ങാണു നീ ആരാണു നീ  ദൂരെ ദൂരേ.... എന്റെ സിന്ദൂരരേഖയിലെങ്ങോ  ഒരു ജീവന്‍റെ സ്നേഹപരാഗം ഉയരുന്നു മായാവേണുവില്‍  പ്രിയസന്ധ്യ പാടും മര്‍മ്മരം  ദൂരെ ദൂരേ.... എന്റെ ഏകാന്തചന്ദ്രനുയര്‍ന്നു  ഒരു നീലാമ്പല്‍ പൂത്തുവിടര്‍ന്നു

Published by the catalogue editor. Rights remain with the original creators.