1995 · song 2
Janimrithikal
Credits
- Singer
-
KJ Yesudas
- Lyricist
- S Ramesan Nair
- Composer
- SP Venkitesh
Lyrics
ആ.....
ജനിമൃതികള്‍ പൂക്കളം
തീര്‍ക്കുമീ നിഴലുകളില്‍
അലഞൊറിയും ഓര്‍മ്മകള്‍
തേങ്ങുമീ പടവുകളില്‍
പുഴകള്‍ തമ്പുരു മീട്ടിയലയുകയായ്
പുതിയ കഥയുടെ തോറ്റമുണരുകയായ്
ഇവിടെ നീയും ഞാനുമേതോ
കഥയിലാടാന് വന്നണഞ്ഞു
ഭരതവാക്യം തീരും മുമ്പേ
അകലെയെങ്ങോ പോയ് മറഞ്ഞു
തുടരുമോ....
കല്പ്പനയുടെ ചിറകുകളണിയുക
ദുഃഖിതരുടെ കഥയിതു പറവതിനായ്
പ പധ പമപമ ഗമഗരി സരിസാ
സ സരി സനിധപ മധപമ ഗമപാ
പമഗമ ഗരിസനി സനിസരി സാ
പധ മപ ഗമ രിഗ സനിസാ
മധുരമോയിനി വിരഹമോ
വിധിയാരു കാണുന്നു
മതിവരും വരെ നുകരുമോ സുഖമാരിതറിയുന്നു
കഴിയുമോ തമ്മില്‍ തളരുമോ
ഒരു മനസ്സൊടു പുലരുമോ
പരിഭവങ്ങളിലിടറുമോ
പകയിലുഷസ്സുകള് പൊലിയുമോ
പോയ് വരൂ പോയ് വരൂ
സാ സരിസനി ധപനിധ മപഗമ
പാ പധപമ ഗമഗമ ഗരിസനി
സാ...
ജനിമൃതികള്‍ പൂക്കളം
തീര്‍ക്കുമീ നിഴലുകളില്‍
അലഞൊറിയും ഓര്‍മ്മകള്‍
തേങ്ങുമീ പടവുകളില്‍
സിരകളോ വനനിരകളോ
പുതു പൂക്കൾ ചൂടുന്നു
മിഴികളില്‍ മധു കിനിയവേ
അവ വാടി വീഴുന്നു
അണയുമോ തമ്മിലകലുമോ
അമൃതചന്ദ്രിക പൊഴിയുമോ
ഉദയസാന്ധ്യകള് വിരിയുമോ
ഹൃദയ ബന്ധങ്ങള്‍ തുടരുമോ
പോയ് വരൂ പോയ് വരൂ
ആ....
ജനിമൃതികള്‍ പൂക്കളം
തീര്‍ക്കുമീ നിഴലുകളില്‍
അലഞൊറിയും ഓര്‍മ്മകള്‍
തേങ്ങുമീ പടവുകളില്‍
പുഴകള്‍ തമ്പുരു മീട്ടിയലയുകയായ്
പുതിയ കഥയുടെ തോറ്റമുണരുകയായ്
Published by the catalogue editor. Rights remain with the original creators.