1995 · song 3
Punnaaram Thannaaram
Credits
- Singer
-
MG Sreekumar
- Lyricist
-
Gireesh Puthenchery
- Composer
- Rajamani
Lyrics
പുന്നാരം തന്നാരം പൊന്മാനം
കൊടിയേറി കുടമാറും പൂക്കാലം
കുന്നോളം കൊയ്തുമെതിയ്ക്കാൻ വാ
പൊൻപണമായ് കൂട നിറയ്ക്കാൻ വാ
മുളനാഴിയിതാ പൊലിയോ പൊലിയിൽ
കലികാലക്കാറും കോളും കോടക്കാറ്റും
മാറിപ്പോയ്
പുന്നാരം തന്നാരം പൊന്മാനം
കൊടിയേറി കുടമാറും പൂക്കാലം
മിന്നിമിന്നിത്തെന്നി മായും
മുത്തുകൾപോലെ
കുഞ്ഞികുഞ്ഞി പൂങ്കിനാക്കൾ കൂട്ടിവെച്ചപ്പോൾ
കാത്തസ്വപ്നങ്ങൾ പൂത്തുനിൽക്കുന്നേ
കൺനിറച്ചും കൈനിറച്ചും പൊന്നുവാരുന്നേ
കിന്നാരം ചൊല്ലി കളിവാക്കും മൂളി
ചിങ്കാരക്കാറ്റിൻ ചിറകേറിപ്പോകാം
ആ വഴി ഈ വഴി പോരുക നീ
അതുവഴി ഇതുവഴി പലവഴി വരുവരു
പുന്നാരം തന്നാരം പൊന്മാനം
കൊടിയേറി കുടമാറും പൂക്കാലം
തപ്പുതട്ടി പാട്ടുപാടി കൂട്ടുകൂടുന്നേ
തമ്മിലൊന്നായ് ചേർന്നിണങ്ങും മോഹജാലങ്ങൾ
കൂടെയാടുന്നേ മോടികൂടുന്നേ
ഉള്ളിനുള്ളിൽ കണ്ണുപൊത്തി കേളിയാടുന്നേ
മുത്താരം മൂടി ചിറ്റോളം തുള്ളി
വിണ്ണോരം പാറും മുറിവാലൻതുമ്പി
മുത്തൊളിമുന്തിരി മണികളെ മുത്തി
ആവഴി ഈവഴി പോരുക നീ
മുത്തൊളിമുന്തിരി മണികളെ മുത്തി-
യിട്ടതുവഴി ഇതുവഴി പലവഴി വരുവരു
പുന്നാരം തന്നാരം പൊന്മാനം
കൊടിയേറി കുടമാറും പൂക്കാലം
കുന്നോളം കൊയ്തുമെതിയ്ക്കാൻ വാ
പൊൻപണമായ് കൂട നിറയ്ക്കാൻ വാവാവാ
മുളനാഴിയിതാ പൊലിയോ പൊലിയിൽ
കലികാലക്കാറും കോളും കോടക്കാറ്റും
മാറിപ്പോയ്
പുന്നാരം തന്നാരം പൊന്മാനം
കൊടിയേറി കുടമാറും പൂക്കാലം
Published by the catalogue editor. Rights remain with the original creators.