1995 · song 4

Kaattu Puzhayude Olangalil

Credits

Singer
KJ Yesudas
Lyricist
Balakrishnan Ananda Bose
Composer
Mohan Sithara

Lyrics

കാട്ടുപുഴയുടെ ഓരങ്ങളിൽ കാവളംകിളികളുറങ്ങി കൈതപ്പടർപ്പിലെ തൂക്കണാംകൂട്ടിലെ കുഞ്ഞിക്കിളിയുമുറങ്ങി കമ്രനക്ഷത്രക്കുരുന്നും എന്റെ പ്രിയസഖി നീയും ഉറങ്ങിയില്ല എന്റെ പ്രിയസഖി നീയും ഉറങ്ങിയില്ല കാട്ടുപുഴയുടെ ഓരങ്ങളിൽ കാവളംകിളികളുറങ്ങി തങ്കത്തിടമ്പൊത്ത നിൻ തളിർമേനിതൻ ചന്തം ഞാൻ നോക്കിക്കൊതിച്ചിരുന്നു അന്നേ മിഴികളിൽ കവിതകൾ കണ്ടൂ ഇന്നവയെങ്ങോ പോയ്മറഞ്ഞൂ ചിലങ്കപോൽ പൊട്ടിച്ചിരിച്ചവളേ നിന്നിൽ ചിലമ്പുന്നതോ ഇന്നു തേങ്ങലുകൾ കാട്ടുപുഴയുടെ ഓരങ്ങളിൽ കാവളംകിളികളുറങ്ങി മാനസസരസ്സിലെ ഏകാന്തപുഷ്പമേ ഇതളിതളായ് നീ കൊഴിയുന്നുവോ വേദനയയെല്ലാമെനിക്കുമാത്രം നൽകി വേർപിരിഞ്ഞീടാൻ കൊതിയ്ക്കുകയോ വഞ്ചിക്കാൻ മാത്രമറിയില്ലല്ലോമനേ സ്നേഹിച്ചിടുന്നു ഞാൻ നിന്നെ മാത്രം കാട്ടുപുഴയുടെ ഓരങ്ങളിൽ കാവളംകിളികളുറങ്ങി കൈതപ്പടർപ്പിലെ തൂക്കണാംകൂട്ടിലെ കുഞ്ഞിക്കിളിയുമുറങ്ങി കമ്രനക്ഷത്രക്കുരുന്നും എന്റെ പ്രിയസഖി നീയും ഉറങ്ങിയില്ല എന്റെ പ്രിയസഖി നീയും ഉറങ്ങിയില്ല കാട്ടുപുഴയുടെ ഓരങ്ങളിൽ കാവളംകിളികളുറങ്ങി

Published by the catalogue editor. Rights remain with the original creators.