1995 · song 6
Minnum Minna Minni
Credits
- Singer
-
KS Chithra
- Lyricist
-
Gireesh Puthenchery
- Composer
-
Jerry Amaldev
Lyrics
മിന്നും മിന്നാമിന്നീ മിന്നീ മിന്നീ
പൊന്നും മുത്തായ് തെന്നീ തെന്നീ തെന്നീ
തിത്താരം തത്തിതത്തി ചിങ്കാരം കൊഞ്ചി കൊഞ്ചി
ചില്ലോല തുമ്പിൽ പമ്മി
പമ്മി പമ്മീ പമ്മീ
ആടിക്കാറ്റിൻ കേളിക്കൈയ്യാൽ
പീലികൊമ്പൊന്നാടിപോയോ
അന്നം പിന്നം ചിന്നി തമ്മിൽ തമ്മിൽ ചിന്തി
മാനത്തെങ്ങും പറന്നേറി താരങ്ങളായ് (മിന്നും..)
ആകാശത്തെ കൊമ്പിൽ കൊമ്പിൽ ആയം കൊള്ളും മേഘത്തുമ്പീ
ഓലോലം പാറിപ്പാറിക്കേറാം
ഓണത്തിങ്കൾ തെല്ലും നുള്ളാം
ആടിപ്പാടി പോരൂ കൂടെ കൂടി പോരൂ
ചെല്ലചുണ്ടിൽ മുത്തം കൽക്കണ്ട തുണ്ടുണ്ടെ
പിന്നെ പൊന്നിൻ പൂംകിണ്ണത്തിൽ പാൽ ചോറുണ്ടെ
( മിന്നും...)
മുത്തും മുത്തും തമ്മിൽ കോർക്കാം
മുല്ലപ്പൂവാൽ തൊട്ടിൽ കെട്ടാം
മാറത്തെ മാറാച്ചൂടും നൽകാം
ഞാലി പൂവിൻ തേനും നൽകാം
ആടിപ്പാടി പോരൂ കൂടെ കൂടെ പോരൂ
ആലിൻ കൊമ്പിൽ ചായും അണ്ണാർക്കണ്ണാ നീയും
ആരും നുള്ളാക്കുഞ്ഞോളേ കൺ വെയ്ക്കല്ലേ
( മിന്നും..)
Published by the catalogue editor. Rights remain with the original creators.