1995 · song 1

Chellappoo Chamayappoo

Credits

Singer
Biju Narayanan Chorus
Lyricist
Gireesh Puthenchery
Composer
SP Venkitesh

Lyrics

ചെല്ലപ്പൂ ചമയപ്പൂ  ചിങ്കാരം തിരുമുറ്റത്തെ മുല്ലയ്ക്കും മുത്താരം ചെല്ലപ്പൂ ചമയപ്പൂ  ചിങ്കാരം തിരുമുറ്റത്തെ മുല്ലയ്ക്കും മുത്താരം ഒരു കുന്നോളം തന്നോളാം ഞാൻ പുതുപൊൻവള തരിവളകൾ നറുമുത്തണി മണിവളകൾ പുതുപൊൻവള തരിവളകൾ നറുമുത്തണി മണിവളകൾ [ചെല്ലപ്പൂ ..... പൂങ്കൊമ്പിൽ ചാഞ്ചാടും പൊന്നൂഞ്ഞാലല്ലേ കുളിരീണത്തിൽ കൊഞ്ചീടും കുഞ്ഞിക്കുയിലല്ലേ നിറരാവിരുളിൽ ഒളിപകരും മെഴുകിൻ തിരിയല്ലേ ചെറു പൂഞ്ചിറകിൽ പാറിവരും ദേവകുമാരികയും നീ കൊളുത്തുന്നു സ്നേഹത്തിൻ മായാദീപകം ഇടനെഞ്ചിലെ നിലവറയിൽ കുളിരമ്പിളി മുകിലലയിൽ ഇടനെഞ്ചിലെ നിലവറയിൽ കുളിരമ്പിളി മുകിലലയിൽ [ ചെല്ലപ്പൂ..... പാൽമഞ്ഞിൽ പൂത്താടും താരപൂവല്ലേ കുടമണിയോടെ കൂത്താടും കുഞ്ഞുകിടാവല്ലേ കുനു താലോലം തളിരിൻമേൽ മുന്തിരി മണിയല്ലേ പ്രിയ മാതാവിൻ മനസലിയും പുഞ്ചിരിയൊളിയല്ലേ നീ വിളമ്പുന്നു സ്നേഹത്തിൻ പഞ്ചാമൃതം ഇടനെഞ്ചിലെ നാക്കിലയിൽ കുളിർ ചന്ദനമണിവിരലാൽ ഇടനെഞ്ചിലെ നാക്കിലയിൽ കുളിർ ചന്ദനമണിവിരലാൽ [ചെല്ലപ്പൂ .....

Published by the catalogue editor. Rights remain with the original creators.