1963 · song 9

Viralonnu Muttiyaal

From Doctor

Credits

Singer
P Leela
Lyricist
P Bhaskaran
Composer
G Devarajan

Lyrics

ആ...  വിരലൊന്നുമുട്ടിയാല്‍ പൊട്ടിച്ചിരിയ്ക്കുന്ന മണിവീണക്കമ്പികളേ (2) ആനന്ദമാധുരിയില്‍ ഞാനലിഞ്ഞാടുമ്പോള്‍ ഗാനം നിര്‍ത്തരുതേ നിങ്ങളുടെ ഗാനം നിര്‍ത്തരുതേ (വിരലൊന്നുമുട്ടിയാല്‍... ) ഓ...... കാലൊന്നനങ്ങിയാല്‍ കൈകൊട്ടിത്തുള്ളുന്ന കനകച്ചിലങ്കകളേ... കനകച്ചിലങ്കകളേ (2) കലയുടെവാനില്‍ ഞാന്‍ പാറിപ്പറക്കുമ്പോള്‍ കാലില്‍ പിടിയ്ക്കരുതേ - നിങ്ങളെന്നെ മാടിവിളിയ്ക്കരുതേ (കലയുടെ... ) വിരലൊന്നുമുട്ടിയാല്‍ പൊട്ടിച്ചിരിയ്ക്കുന്ന മണിവീണക്കമ്പികളേ  ആനന്ദമാധുരിയില്‍ ഞാനലിഞ്ഞാടുമ്പോള്‍ ഗാനം നിര്‍ത്തരുതേ നിങ്ങളുടെ ഗാനം നിര്‍ത്തരുതേ ഓ..... കാറ്റൊന്നടിച്ചാല്‍ കഥകളിയാടിടുന്ന കദളിത്തൈവാഴകളേ കദളിത്തൈവാഴകളേ (2) മഴയൊന്നുവീണാല്‍ കളിയാട്ടം നിര്‍ത്തി മണ്ണില്‍ പതിയ്ക്കരുതേ - മതിമറന്നു മണ്ണില്‍ പതിയ്ക്കരുതേ.... (മഴയൊന്നു... ) വിരലൊന്നുമുട്ടിയാല്‍ പൊട്ടിച്ചിരിയ്ക്കുന്ന മണിവീണക്കമ്പികളേ  ആനന്ദമാധുരിയില്‍ ഞാനലിഞ്ഞാടുമ്പോള്‍ ഗാനം നിര്‍ത്തരുതേ നിങ്ങളുടെ ഗാനം നിര്‍ത്തരുതേ ഗാനം നിര്‍ത്തരുതേ... മണിവീണക്കമ്പികളേ മണിവീണക്കമ്പികളേ...

Published by the catalogue editor. Rights remain with the original creators.