1995 · song 3

Keli Vipinam [M]

From Manthrikam

Credits

Singer
Biju Narayanan
Lyricist
ONV Kurup
Composer
SP Venkitesh

Lyrics

കേളീവിപിനം വിജനം മേലേയിരുളും ഗഗനം മണ്ണിൽ നിശ തൻ നിറകലികകളോ കണ്ണിൽ കനവിൻ കതിർമലരുകളോ വിരിവൂ (കേളീ...) ഏകതാരയെന്ന പോൽ പോവതാരെ കാണുവാൻ പേടിയെന്തു കൺകളിൽ പേടമാനെ ചൊല്ലൂ നീ പൂഞ്ചിറകോലും കാഞ്ചനനാഗം പറന്നു നേരേ വന്നണഞ്ഞുവോ (കേളീവിപിനം..) നീലരാവിൻ നന്ദിനി പോലെ വന്ന നാഗിനി പാടുവാൻ മറന്ന പോൽ ആടിയാടി നില്പൂ നീ കൺകളിൽ നിന്നോ ചെങ്കനൽ പാറീ കളഞ്ഞുവോ നിറന്ന നിൻ മണി  (കേളീവിപിനം..)

Published by the catalogue editor. Rights remain with the original creators.