1963 · song 8

Varanondu Varanondu

From Doctor

Credits

Singer
KJ Yesudas P Susheela
Lyricist
P Bhaskaran
Composer
G Devarajan

Lyrics

വരണൊണ്ട് വരണൊണ്ട് മണവാളന്‍ - നല്ല വാകപ്പൂങ്കുലയ്ക്കൊത്ത മണവാട്ടി (2) വെയിലത്ത് വാടല്ലേ മണവാട്ടീ - നീല മയിലിന്റെ പീലിയാല്‍ മഞ്ചല്‍ തരാം (2) വരണൊണ്ട് വരണൊണ്ട് മണവാളന്‍ - നല്ല വാകപ്പൂങ്കുലയ്ക്കൊത്ത മണവാട്ടി മഞ്ചലെടുക്കാന്‍ ആര് വരും - പച്ച മഞ്ചാടിക്കാട്ടിലെ കാറ്റ് വരും വഴിക്കൊന്ന് പാടാന്‍ ആര് വരും - ഒരു വണ്ണാത്തിക്കിളിപ്പെണ്ണ് പറന്നു വരും (2) വരണൊണ്ട് വരണൊണ്ട് മണവാളന്‍ - നല്ല വാകപ്പൂങ്കുലയ്ക്കൊത്ത മണവാട്ടി പാടുമ്പോള്‍ മണവാളന്‍ എന്ത് ചെയ്യും - അവന്‍ പല പല കിനാവുകള്‍ കണ്ടിരിക്കും അത് കാണുമ്പോള്‍ മണവാട്ടിക്കെന്തു തോന്നും - മണി  ചുണ്ടത്തൊരു പഴംപാട്ട് തോന്നും (2) വരണൊണ്ട് വരണൊണ്ട് മണവാളന്‍ - നല്ല വാകപ്പൂങ്കുലയ്ക്കൊത്ത മണവാട്ടി  വെയിലത്ത് വാടല്ലേ മണവാട്ടീ - നീല മയിലിന്റെ പീലിയാല്‍ മഞ്ചല്‍ തരാം  വരണൊണ്ട് വരണൊണ്ട് മണവാളന്‍ - നല്ല വാകപ്പൂങ്കുലയ്ക്കൊത്ത മണവാട്ടി

Published by the catalogue editor. Rights remain with the original creators.