1963 · song 5

Ponnin Chilanka [Pathos I]

From Doctor

Credits

Singer
P Leela
Lyricist
P Bhaskaran
Composer
G Devarajan

Lyrics

ആ... ആ.. ആ.. പൊന്നിന്‍ ചിലങ്കയണിഞ്ഞപ്പോള്‍ ഇന്നെന്റെ  കണ്ണ് നിറഞ്ഞുവല്ലോ - എന്തിനോ കണ്ണ് നിറഞ്ഞുവല്ലോ  നര്‍ത്തനശാലയില്‍ വന്നപ്പോളെന്തിനോ  പൊട്ടിക്കരഞ്ഞുവല്ലോ - ഹൃദയം  പൊട്ടിക്കരഞ്ഞുവല്ലോ  (പൊന്നിന്‍... ) കാണാനൊരാളില്ല കൈകൊട്ടാനാളില്ല  കോണിലൊരാള്‍ മാത്രം നിന്നിരുന്നു - ഒരു  കോണിലൊരാള്‍ മാത്രം നിന്നിരുന്നു വേദന തീര്‍ക്കുവാന്‍ മാത്രമവന്‍ തന്റെ  വേണു വായിച്ചു കൊണ്ടങ്ങിരുന്നു - എന്‍  വേദന തീര്‍ക്കുവാന്‍ മാത്രമവന്‍ തന്റെ  വേണു വായിച്ചു കൊണ്ടങ്ങിരുന്നു  (പൊന്നിന്‍... ) നാടകം തീര്‍ന്നാല്‍ ശൂന്യമീ വേദിയില്‍  നാമിരുപേരും തനിച്ചാകും  താളം പിഴച്ചാലും താഴത്ത് വീണാലും  താങ്ങുവാന്‍ നീ മാത്രമല്ലയോ - എന്നെ  താങ്ങുവാന്‍ നീ മാത്രമല്ലയോ

Published by the catalogue editor. Rights remain with the original creators.