1995 · song 2
Kanavoru Sangeetham
Credits
- Singer
- Biju Narayanan
- Lyricist
-
Kaithapram
- Composer
- SP Venkitesh
Lyrics
കനവൊരു സംഗീതം സ്നേഹക്കടലൊരു സംഗീതം
പൂവിനു സംഗീതം വാർമഴവില്ലിനു സംഗീതം
മഴയിൽ സംഗീതം രാക്കിളി പാടുമീണം പോലുമേതൊരു
സ്നേഹാലാപം സ്വരമൊഴുകും സംഗീതം (കനവൊരു)
ഇവിടെയാണാദ്യമായ് ജീവിതം ശ്രുതി ചേർന്നൂ
സംഗീതമായ് നിലാവും ഭൂമിയും
പുഴയുടെ തരളിത രാഗം പോലും
മാനസവീണയിലൊഴുകിയ നേരം (കനവൊരു)
താതന്റെ സ്നേഹമോ സ്വർലോകസംഗീതം
സംഗീതമായ് പുലർന്നൂ വാസരം
പള്ളിമണികളുടെ മധുരലയത്തിൽ
കലയുടെ കേളീരംഗം കൂട്ടിയ (കനവൊരു)
Published by the catalogue editor. Rights remain with the original creators.