1995 · song 1

Devaraaga doothike

Credits

Singer
KS Chithra Arundhathi
Lyricist
Kaithapram
Composer
Raveendran

Lyrics

ദേവരാഗദൂതികേ വസന്ത ചന്ദ്രികേ ഇന്ദ്രരാജധാനിയിൽ വരൂ വരൂ വരൂ ഹിമനിരകൾ തഴുകി സുരനദികൾ നീന്തി അമൃതപദമരുളി അനുപദമനുപദമിന്ദ്ര രാജധാനിയിൽ വരൂ വരൂ വരൂ മേനകയായ് സന്ധ്യ ഉർവ്വശിയായ് രാത്രി സ്വർഗ്ഗീയ സ്വരനദിയായ് വിദ്യാധരഗീതം (2) നർത്തനലഹരിയിൽ ഉറഞ്ഞാടുവാൻ രംഭതിലോത്തമയൊരുങ്ങുന്നിതാ ഗന്ധർവ്വസംഗീതസരസ്സിൽ മുഴുകി ദേവസഭാതലം ഇളകിയുലഞ്ഞൂ  (ദേവരാഗ) ഐരാവതമുണ്ടേ കാമധേനുവുണ്ടേ അമൃതവുമായ് അരികിൽ വരും മോഹിനിമാരുണ്ടേ (2) തൂലികയേന്തിയ ചിത്രഗുപ്തനും വെൺകൊറ്റക്കുട ചൂടുമിന്ദ്രനും മരണവരവും അരുളിയമരും ഇന്ദ്രലോകവുമായിരമുണ്ടേ (ദേവരാഗ)

Published by the catalogue editor. Rights remain with the original creators.