1963 · song 2

Kalpanayaakum

From Doctor

Credits

Singer
KJ Yesudas P Susheela
Lyricist
P Bhaskaran
Composer
G Devarajan

Lyrics

കല്‍പ്പനയാകും യമുനാനദിയുടെ അക്കരെ--യക്കരെ--യക്കരെ അക്കരെ--യക്കരെ--യക്കരെ (കല്‍പ്പന... ) കല്‍പടവിങ്കല്‍ കെട്ടാം നമുക്ക്‌ പുഷ്പം കൊണ്ടൊരു കൊട്ടാരം (2) വെണ്ണിലാവാല്‍ മെഴുകി മിനുക്കിയ വെണ്ണക്കല്ലിന്‍ കൊട്ടാരം (2)  വെണ്ണിലാവാല്‍ മെഴുകി മിനുക്കിയ വെണ്ണക്കല്ലിന്‍ കൊട്ടാരം (2)  വസന്തമാസം പറന്നു വന്നി- ട്ടലങ്കരിക്കും കൊട്ടാരത്തില്‍ മഴവില്ലുകള്‍ മാലകള്‍ തൂക്കി മധുരിതമാക്കും മട്ടുപ്പാവില്‍ (വസന്ത... ) പള്ളിമഞ്ചം തീര്‍ക്കുമ്പോള്‍ വെള്ളമുകിലുകള്‍ വിരിനീര്‍ത്തും (2) പള്ളിവിളക്കു കൊളുത്തുമ്പോള്‍ വെള്ളിത്താരം തിരിനീട്ടും (2) കല്‍പ്പനയാകും യമുനാനദിയുടെ അക്കരെ--യക്കരെ--യക്കരെ അക്കരെ--യക്കരെ--യക്കരെ അക്കരെ--യക്കരെ--യക്കരെ അക്കരെ--യക്കരെ--യക്കരെ

Published by the catalogue editor. Rights remain with the original creators.