1963 · song 11
Poovinu Manamilla
Credits
- Singer
- P Leela Kamukara
- Lyricist
-
Abhayadev
- Composer
- V Dakshinamoorthy
Lyrics
പൂവിനു മണമില്ലാ
നിലാവിനു കുളിരില്ലാ
നിന്നെക്കാണും കണ്ണിനു -
വേറെ ഒന്നിനുമഴകില്ലാ
(പൂവിനു...)
കാണുവതെല്ലാം നിൻ രൂപം
കാതിൽ വീഴ്വതു നിൻ നാദം (2)
കണ്ണിലും എന്റെ കരളിലും വേറെ
ഒന്നിനുമിടമില്ല (2)
(പൂവിനു...)
നിൻ മൃദുപുഞ്ചിരി പൊഴിയുമ്പോൾ
മറഞ്ഞു പോകും മറ്റെല്ലാം
നിൻ മിഴിമൊട്ടുകൾ വിരിയും നേരം
മറക്കുമെല്ലാം ഞാൻ
(പൂവിനു...)
അരികിൽ തന്നെ വാഴുകിലും
അകന്നു ദൂരെ പോവുകിലും
ഉറങ്ങിടുമ്പോൾ കനവിൽ വരും നീ
ഉണരുകിൽ നിനവിൽ വരും
(പൂവിനു...)
Published by the catalogue editor. Rights remain with the original creators.