1995 · song 2

Kolussin Konchalil [F]

From Boxer

Credits

Singer
Kavitha Subramaniam
Lyricist
Bichu Thirumala
Composer
Tomin Thachankari

Lyrics

കൊലുസിൻ കൊഞ്ചലിൽ കേഴും നാദങ്ങളേ മനസിൻ മഞ്ചലിൽ ചായും മോഹങ്ങളേ ഇതുവഴിയേ കുശലവുമായി ഇനിയും പായും പറവകളേ കനവുകളും നിനവുകളും കളിയാടാനിന്നിടമെവിടെ [കൊലുസിൻ.... നീറുന്ന തൂവൽ തുമ്പിലും പാറുന്നു കാവൽതുമ്പികൾ തേടുന്നതെല്ലാം തേൻകണം കൈനീട്ടമാണീ ജീവിതം അകലേ നിഴലേ കനലേ ഇനിനീ വീഴുന്നതോ വെണ്ണീർകണം [കൊലുസിൻ ... കൊലുസിൻ കൊഞ്ചലിൽ കേഴും നാദങ്ങളേ മനസിൻ മഞ്ചലിൽ ചായും മോഹങ്ങളേ ഇതുവഴിയേ കുശലവുമായി ഇനിയും പായും പറവകളേ കനവുകളും നിനവുകളും കളിയാടാനിന്നിടമെവിടെ                     [കൊലുസിൻ ... പൂക്കാലമില്ലാ ഭൂമിയിൽ പൂക്കുന്നു പാവം പാഴ്ചെടി ഉള്ളിന്റെ ഉള്ളിൻ ഊയലിൽ കണ്ണീരിലാടും പെൺകൊടി ഉയിരേ ഉണർവേ ഉഷസിൻ ഉലയിൽ വേവുന്നു രാവിൻ നൊമ്പരം [കൊലുസിൻ ...

Published by the catalogue editor. Rights remain with the original creators.