1963 · song 9
Odivaava
Credits
- Singer
- Kamukara
- Lyricist
-
Abhayadev
- Composer
- V Dakshinamoorthy
Lyrics
ഓടിവാവാ ഓടിവാവാ ഓടിവാകണ്ണാ
കളിയാടിവാ കണ്ണാ (2)
കാമ്യമായി കണ്ടതെല്ലാം
കപടമെന്നതറിഞ്ഞെടാ
കണ്ണുപോയാലെന്തെനിക്കെന്‍
കരളിന്‍ കണ്ണുതുറന്നെടാ
ഓടിവാവാ ഓടിവാവാ ഓടിവാകണ്ണാ
കളിയാടിവാ കണ്ണാ
ഉള്ളില്‍ വാഴും നിന്നെയല്ലാ -
തൊരുവരെ ഞാന്‍ കാണൊലാ (2)
ഓടക്കുഴലിന്‍ നാദമല്ലാതൊന്നും
ഇനി ഞാന്‍ കേള്‍ക്കൊലാ (2)
ഓടിവാവാ ഓടിവാവാ ഓടിവാകണ്ണാ
കളിയാടിവാ കണ്ണാ
ഓട്ടക്കണ്ണിട്ടെന്നെ നോക്കി
ഓടിപ്പോകുവതെങ്ങെടാ (2)
ഒട്ടുനേരം എന്നടുത്തൊ -
ന്നൊട്ടി നിന്നാലെന്തെടാ (2)
ഓടിവാവാ ഓടിവാവാ ഓടിവാകണ്ണാ
കളിയാടിവാ കണ്ണാ
കളിയാടിവാ കണ്ണാ
കളിയാടിവാ കണ്ണാ
Published by the catalogue editor. Rights remain with the original creators.