1963 · song 8

Maayaamayanude leela

From Chilamboli

Credits

Singer
Kamukara
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

മാ‍യാമയനുടെ ലീല - അതു മാനവനറിയുന്നീലാ (2) ജഗമൊരു നാടകശാലാ - ഇതി- ലാടാതാർക്കും മേലാ മേലാ‍ മാ‍യാമയനുടെ ലീല - അതു മാനവനറിയുന്നീലാ  സൂത്രധാരൻ തരുമാജ്ഞനടത്തുക മാത്രം നമ്മൾക്കൊരു വേല (2) വേഷം കെട്ടുക നടനം ചെയ്യുക വേണ്ടന്നോതാനാവീല മാ‍യാമയനുടെ ലീല - അതു മാനവനറിയുന്നീലാ  പണ്ഡിതനാണെന്നൊരു ഭാവം - വെറും പാമരനല്ലോ നീ പാവം (2) പലതുമറിഞ്ഞു വേണ്ടതറിഞ്ഞി - ല്ലെല്ലാമേ നിൻ വ്യാമോഹം മാ‍യാമയനുടെ ലീല - അതു മാനവനറിയുന്നീലാ  മരണം വന്നു വിളിയ്ക്കുമ്പോളൊരു ശരണം തരുവാനാളില്ലാ (2) പണവും പദവിയുമൊന്നും തന്നെ - ത്തുണയായ് കൂട്ടിനു വരികില്ലാ മാ‍യാമയനുടെ ലീല - അതു മാനവനറിയുന്നീലാ  ജഗമൊരു നാടകശാലാ - ഇതി- ലാടാതാർക്കും മേലാ മേലാ‍ മാ‍യാമയനുടെ ലീല - അതു മാനവനറിയുന്നീലാ

Published by the catalogue editor. Rights remain with the original creators.