1963 · song 4

Kannane Kanden Sakhi

From Chilamboli

Credits

Singer
P Leela
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

കണ്ണനെ കണ്ടേന്‍ സഖീ - കാര്‍ വര്‍ണ്ണനെ കണ്ടേന്‍ സഖീ ആരും അറിയാതെയൊരുനാളെന്‍ കരളില്‍ വിരുന്നു വന്ന കണ്ണനെ കണ്ടേന്‍ സഖീ  കങ്കണമണിയുന്ന തന്‍കരതളിര്‍ നീട്ടി കങ്കണമണിയുന്ന തന്‍കരതളിര്‍ നീട്ടി ശങ്കവിട്ടവനെന്നെ.. ശങ്കവിട്ടവനെന്നേ നാണമാണെടി ചൊല്‍വാന്‍  കണ്ണനെ കണ്ടേന്‍ സഖീ മലരണിശയ്യ ഞാന്‍ വിരിച്ചു  - അവന്‍ മടിയാതെ അതില്‍ വന്നു ശയിച്ചു ഒളിതൂകി ചിരിച്ചു വരികെന്നു വിളിച്ചു ഒളിതൂകി ചിരിച്ചു വരികെന്നു വിളിച്ചു അവനെന്റെ മൃദുമെയ്യില്‍ പുളകങ്ങളണിയിച്ചു കണ്ണനെ കണ്ടേന്‍ സഖീ അലര്‍ബാണനിരയേറ്റു വാടീടിനേന്‍ - ഒന്നും അറിയാതെ നയനങ്ങള്‍ മൂടീടിനേന്‍ മിഴികള്‍ തുറന്നു ഞാന്‍ തിരയുമ്പോളില്ലവന്‍ മിഴികള്‍ തുറന്നു ഞാന്‍ തിരയുമ്പോളില്ലവന്‍ ഇനിയെന്നു വരുമെന്റെ ഹൃദയേശ്വരന്‍ ഇനിയെന്നു വരുമെന്റെ ഹൃദയേശ്വരന്‍ - രാധേ കണ്ണനെ കണ്ടേന്‍ സഖീ ആരും അറിയാതെയൊരുനാളെന്‍ കരളില്‍ വിരുന്നു വന്ന കണ്ണനെ കണ്ടേന്‍ സഖീ

Published by the catalogue editor. Rights remain with the original creators.