1963 · song 2

Doorennu Doorennu

From Chilamboli

Credits

Singer
P Leela
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

ദൂരേന്നു ദൂരേന്നു വന്നവരേ നിങ്ങള്‍ ആരാരോ ആരാരോ മന്നവരേ (2) ഊരെന്ത് പേരെന്ത് നല്ലവരേ പുത്തന്‍ പട്ടുടുപ്പുമിട്ടു വന്ന വല്ല്യവരേ (ദൂരേന്നു....) അഴകിന്റെ പൂന്തോപ്പില്‍ വന്നവരേ ഞാന്‍ ആടിയാല്‍ സമ്മാനം എന്തുതരും  (2) അറിയാതെ ആട്ടം രസിപ്പവരേ എന്നെ അറിയാതെ ആട്ടം രസിപ്പവരേ എനിക്കണിമുത്തുമാലയൊന്നാരു തരും (ദൂരേന്നു....) അഭിനന്ദനത്തിന്റെ പൂക്കള്‍ വേണ്ട എനിയ്ക്കനുരാഗസാമ്രാജ്യം വേണ്ടവേണ്ടാ (2) പണമുണ്ടോ പണമുണ്ടോ ചേപ്പിലെങ്ങാന്‍ ഈ പരമമനോഹര നൃത്തം കാണാന്‍ (ദൂരേന്നു.....)

Published by the catalogue editor. Rights remain with the original creators.