1994 · song 3

Omanikkum Ormmakale

Credits

Singer
KS Chithra
Lyricist
Bichu Thirumala
Composer
Nisari Ummer

Lyrics

ഓമനിയ്ക്കും ഓര്‍മ്മകളേ ഒരു നിമിഷം ഓടിവരൂ മനസ്സില്‍ ഒത്തിരി ദൂരെയെന്‍ സ്വപ്നമനോരഥം തേടിനടന്ന തളങ്ങളിളൂടെ ഓടിവരൂ  മനസ്സില്‍ ഓമനിയ്ക്കും ഓര്‍മ്മകളേ ഒരു നിമിഷം ഓടിവരൂ മനസ്സില്‍ കണ്ണുകള്‍ ഈറനണിഞ്ഞു വരും പുണ്യമുഹൂര്‍ത്തങ്ങളേ.. പൂജിക്കുവാനല്ല ലാളിക്കുവാനല്ല ഓര്‍മ്മിയ്ക്കുവാന്‍ മാത്രം ഒന്നുവരു ഒന്നരികില്‍ വരൂ ഓര്‍മ്മകളേ.. സുന്ദരയൗവ്വന നാമ്പുമളില്‍ ചന്ദനം പൂശി നിങ്ങൾ കുഞ്ഞുവിനോദങ്ങള്‍ കുഞ്ഞുവികാരങ്ങള്‍ പൂട്ടി വച്ചു നിങ്ങൾ .. എന്തകലേ എന്തകലേ നിങ്ങളോര്‍മ്മകളേ ഓര്‍മ്മകളേ ..

Published by the catalogue editor. Rights remain with the original creators.