1994 · song 4

Thankatheril

Credits

Singer
KJ Yesudas KS Chithra Chorus
Lyricist
Gireesh Puthenchery
Composer
Kannur Rajan

Lyrics

തങ്കത്തേരില്‍ ശരല്‍ക്കാലം  തിങ്കള്‍ക്കുന്നില്‍ പറന്നേറി മൂളിപ്പാടും മനസ്സേ നീ  പീലിപ്പൂവായ് വിടര്‍ന്നാടി ചെല്ലം ചെല്ലം ചിതറി വിടരുമൊരു മഞ്ഞത്തൂവല്‍ ചിറകിലുയരുമൊരു മണിവെയില്‍ക്കിളികളായിതുവഴി പറന്നണയാം  (തങ്കത്തേരില്‍...) ഇതളിലിതളുള്ളൊരഴകിനമൃതിന്റെ ഇനിമ കിനിയുന്ന കാലം ഇതിലെയൊഴുകുമൊരു പുഴയിലല- കളൊരു പാട്ടായ് പൂത്ത നേരം ഇടനെഞ്ചില്‍ മോഹമധുമാരിയായ് ഇന്നോളമുണരാത്തൊരനുഭൂതിയായ് (തങ്കത്തേരില്‍...) മരുവില്‍ മഴ പോലെ  മലരില്‍ മധു പോലെ മനസ്സു നനയുന്ന കാലം കവിത നുരയുമൊരു കരളിലരിയ- വരനാദം പെയ്തതാരേ ഒരുമാത്രയെന്റെ മണിവീണയില്‍ അറിയാതെ വിരിയുന്ന നവരാഗമായ് (തങ്കത്തേരില്‍...)

Published by the catalogue editor. Rights remain with the original creators.