1994 · song 3

Karutha penne

Credits

Singer
KS Chithra MG Sreekumar
Lyricist
Gireesh Puthenchery
Composer
Berny Ignatius

Lyrics

കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ വരുത്തപ്പെട്ടേൻ ഉം... ഉം.... ഉം.... ഉം.... കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ(2) തുടിച്ചുതുള്ളും മനസ്സിന്നുള്ളിൽ തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ (2) (കറുത്ത പെണ്ണേ) ചാന്തണിചിങ്കാരീ ചിപ്പിവളക്കിന്നാരീ നീയെന്നെയെങ്ങനെ സ്വന്തമാക്കീ മാമലക്കോലോത്തെ തേവരെക്കണ്ടപ്പോൾ മന്ത്രമൊന്നെൻ‌കാതിൽ ചൊല്ലിത്തന്നേ കൊഞ്ചടി പെണ്ണേ മറിമാൻകണ്ണേ കാമൻ മീട്ടും മായാവീണേ തുള്ളിത്തുളുമ്പുമെന്നുള്ളിൽ കരംകൊണ്ട് നുള്ളിക്കൊതിപ്പിക്കും പയ്യെ പയ്യെ ചിക്കംചിലുമ്പുന്ന തങ്കച്ചിലമ്പിട്ട് തെന്നിത്തുളുമ്പെടീ കള്ളിപ്പെണ്ണേ... (കറുത്ത പെണ്ണേ ) താടയിൽകൊട്ടിട്ട് തങ്കനിറക്കൊമ്പാട്ടി പൂമണിക്കാളയായ് നീ പായുമ്പോൾ താറണിച്ചാന്തിട്ട് കല്ലുമണിക്കാപ്പിട്ട് പാടിപ്പറന്നുനീ പോരുന്നുണ്ടോ കൂടെയുറങ്ങാൻ കൊതിയാകുന്നു നെഞ്ഞിൽ മഞ്ഞിൻ കുളിരൂറുന്നൂ നില്ലെടി നില്ലെടി നില്ലെടി നിന്നുടെ കുഞ്ഞിക്കുറുമ്പൊന്നു കാണട്ടെ ഞാൻ മഞ്ഞക്കുരുക്കുത്തി കുന്നും കടന്നിട്ട് മിന്നിപ്പൊലിഞ്ഞല്ലോ പൂനിലാവ് (കറുത്ത പെണ്ണ

Published by the catalogue editor. Rights remain with the original creators.