1994 · song 2

Kallipoonkuyile

Credits

Singer
MG Sreekumar
Lyricist
Gireesh Puthenchery
Composer
Berny Ignatius

Lyrics

കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയിൽ  കാതിൽ മെല്ലെ ചൊല്ലുമോ കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയിൽ  കാതിൽ മെല്ലെ ചൊല്ലുമോ കാവതിക്കാക്ക തൻ കൂട്ടിൽ മുട്ടയിട്ടന്നൊരുനാൾ കാനനം നീളെ നീ പാറിപ്പറന്നോരു കള്ളം പറഞ്ഞതെന്തേ (കള്ളി..) മിന്നാരപ്പൊൻ‌കൂട്ടിൽ മിന്നുമാ പൊന്മുട്ട കാകൻ‌റെയെന്നു ചൊല്ലി നിന്നെപ്പോലെ കാറ്റുമതേറ്റുചൊല്ലീ നേരു പറഞ്ഞിട്ടും നെഞ്ചു തുറന്നിട്ടും കൂട്ടരും കൈവെടിഞ്ഞു പിന്നെ പാവം കൂട്ടിൽ തളർന്നിരുന്നു ആരാരോ ദൂരത്താരാരോ ആലിൻ കൊമ്പത്തോരോലക്കൂട്ടിൽ നിന്നാലോലം പുഞ്ചിരിച്ചു (കള്ളി..) ഊരാകെ തെണ്ടുന്നോരമ്പലപ്രാവുകൾ നാടാകെപ്പാടിയപ്പോൾ കള്ളക്കഥ കാട്ടുതീയായ് പടർന്നു കാകനെ സ്നേഹിച്ച കാവളം പെൺ‌കിളി കഥയറിയാതിരുന്നു പിന്നെ പിന്നെ കാതരയായ് കരഞ്ഞു ആലോലം നീല പൂങ്കാവിൽ നീ നിൻ പുള്ളിത്തൂവൽ ചിക്കി ചിഞ്ചില്ലം  പുഞ്ചിരിച്ചു. (കള്ളി...)

Published by the catalogue editor. Rights remain with the original creators.