1994 · song 1

Ninte Neela

Credits

Singer
KJ Yesudas KS Chithra
Lyricist
Thikkurissi Sukumaran Nair
Composer
Ravindra Jain

Lyrics

നിന്റെ നീലത്താമരമിഴികൾക്കാരാണഴകേകീ പേടമാനോ കരിമീനോ നീണ്ടിരുണ്ടൊരു നിന്‍ വാര്‍മുടിയില്‍ കരി‍പൂശിയതാരോ കറുത്തവാവോ കാര്‍മുകിലോ ആരാണോ നേരാണോ ഞാനറിഞ്ഞില്ലാ ഓ നിന്റെ നീലത്താമരമിഴികൾ- ക്കാരാണഴകേകീ പേടമാനോ കരിമീനോ ഓ സിന്ദൂരച്ചാറോ  ചുണ്ടില്‍ചെന്തൊണ്ടിപ്പഴമോ ഓ മന്ദാരപ്പൂവോ ഓ പൂന്തിങ്കള്‍പ്രഭയോ  കവിളില്‍ കൈതപ്പൂങ്കുലയോ  ഓ ശൃംഗാരച്ചിമിഴോ എന്താണോ ഞാനറിഞ്ഞില്ലാ ഏതാണോ ഞാനറിഞ്ഞില്ലാ ഓ നിന്റെ നീലത്താമരമിഴികൾ- ക്കാരാണഴകേകീ പേടമാനോ കരിമീനോ പുഞ്ചിരിച്ചാല്‍ പുറത്തു കാണ്മതു  മുത്തോ...മുല്ലപ്പൂമൊട്ടോ സഞ്ചരിച്ചാല്‍ കുണുങ്ങിടുന്നതു പന്തോ ചെമ്പവിഴച്ചെപ്പോ ചെമ്പവിഴച്ചെപ്പോ ഓ മന്മഥനണയുന്നോ  കാതില്‍ മന്ത്രം മൊഴിയുന്നോ ഓ മധുരം പകരുന്നോ അറിയില്ലാ എനിക്കുമറിയില്ലാ അറിയില്ലാ എനിക്കുമറിയില്ലാ നിന്റെ നീലത്താമരമിഴികൾക്കാരാണഴകേകീ പേടമാനോ കരിമീനോ നീണ്ടിരുണ്ടൊരു നിന്‍ വാര്‍മുടിയില്‍ കരി‍പൂശിയതാരോ കറുത്തവാവോ കാര്‍മുകിലോ ആരാണോ നേരാണോ ഞാനറിഞ്ഞില്ലാ

Published by the catalogue editor. Rights remain with the original creators.