Sudhinam poster

1994 · song 3

Ragamidarunnu [M]

From Sudhinam

Credits

Singer
Natesan
Lyricist
Gireesh Puthenchery
Composer
Rajamani

Lyrics

രാഗമിടറുന്നൂ നിന്‍ മഴവില്‍ തംബുരുവിൽ മിഴിനീരുമായ് നീ മീട്ടുമേതോ ഗാനമുരുകുന്നൂ നിന്‍ കരളിന്‍ തന്തികളില്‍  രാഗമിടറുന്നൂ നിന്‍ മഴവില്‍ തംബുരുവില്‍ കൂട്ടിരുന്ന വസന്തമേ നീയും നിന്നു വിതുമ്പിയോ ആരോ ദൂരെ വിഷാദമൂകം  കാത്തിരിപ്പൂ നിന്നെയും സാന്ത്വനം തേടും സാഗരം പോലെ കരയാതൊന്നു കരയാന്‍ തരൂ കനവിന്‍ ശ്രുതി മാത്രം രാഗമിടറുന്നൂ നിന്‍ മഴവില്‍ തംബുരുവില്‍ ഏതു ശാപശരങ്ങളാല്‍  നിന്നുൾപ്പൂവു മുറിഞ്ഞുവോ ആരോ നിന്റെ കിനാവു തേടും  കുഞ്ഞു നെയ്ത്തിരിയൂതിയോ നോവുമീ രാവിന്‍ കൂട്ടിലണയുമ്പോള്‍ ഇരുള്‍മൂടുമൊരിടനാഴിയില്‍ മനസ്സോ കരയുന്നു രാഗമിടറുന്നൂ നിന്‍ മഴവില്‍ തംബുരുവിൽ മിഴിനീരുമായ് നീ മീട്ടുമേതോ ഗാനമുരുകുന്നൂ നിന്‍ കരളിന്‍ തന്തികളില്‍

Published by the catalogue editor. Rights remain with the original creators.